Swadesh Mega Quiz 2026 / Swadesh Mega Quiz In Malayalam 2026 / Swadesh Mega Quiz LP,UP,HS,HSS 2026

Swadesh Mega Quiz / Swadesh Mega Quiz In Malayalam / Swadesh Mega Quiz LP,UP,HS,HSS

  1. ചോദ്യം: ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം എന്നാണ്?

    ഉത്തരം: 1857 മേയ് 10.

  2. ചോദ്യം: 1857-ലെ സമരത്തിന് മുമ്പ് ബാരക്ക്പൂരിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച സൈനികൻ ആര്?

    ഉത്തരം: മംഗൾ പാണ്ഡെ.

  3. ചോദ്യം: 1857-ലെ കലാപം ഔദ്യോഗികമായി ആരംഭിച്ച പ്രധാന കേന്ദ്രം ഏതാണ്?

    ഉത്തരം: ഉത്തർപ്രദേശിലെ മീററ്റ്.

  4. ചോദ്യം: ഡൽഹിയിലെത്തിയ കലാപകാരികൾ ആരെയാണ് ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്?

    ഉത്തരം: ബഹദൂർ ഷാ സഫർ രണ്ടാമനെ.

  5. ചോദ്യം: മംഗൾ പാണ്ഡെയെ തൂക്കിലേറ്റിയ തീയതി ഏതാണ്?

    ഉത്തരം: 1857 ഏപ്രിൽ 8.

  6. ചോദ്യം: 1857-ലെ വിപ്ലവത്തിന്റെ പ്രധാന ചിഹ്നങ്ങൾ ഏതെല്ലാമായിരുന്നു?

    ഉത്തരം: താമരയും ചപ്പാത്തിയും.

  7. ചോദ്യം: ദത്തെടുക്കൽ അവകാശ നിരോധന നിയമം (Doctrine of Lapse) നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?

    ഉത്തരം: ഡൽഹൗസി പ്രഭു.

  8. ചോദ്യം: 1857-ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം" എന്ന് വിശേഷിപ്പിച്ച പ്രമുഖ വ്യക്തി ആര്?

    ഉത്തരം: വി. ഡി. സവർക്കർ (Vinayak Damodar Savarkar).

  9. ചോദ്യം: ഝാൻസിയിൽ വിപ്ലവത്തിന് നേതൃത്വം നൽകിയത് ആരാണ്?

    ഉത്തരം: റാണി ലക്ഷ്മി ബായി.

  10. ചോദ്യം: ഝാൻസി റാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നു?

    ഉത്തരം: മണികർണ്ണിക (മനു).

  11. ചോദ്യം: കാൺപൂരിൽ വിപ്ലവത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ് ആര്?

    ഉത്തരം: നാനാ സാഹിബ്.

  12. ചോദ്യം: നാനാ സാഹിബിന്റെ പ്രധാന സൈന്യാധിപൻ ആരായിരുന്നു?

    ഉത്തരം: താന്തിയാ തോപ്പി (യഥാർത്ഥ പേര്: രാമചന്ദ്ര പാണ്ഡുരംഗ).

  13. ചോദ്യം: ലഖ്നൗവിൽ വിപ്ലവത്തിന് നേതൃത്വം നൽകിയത് ആരാണ്?

    ഉത്തരം: ബീഗം ഹസ്രത്ത് മഹൽ.

  14. ചോദ്യം: 'The Indian War of Independence' പുസ്തകം രചിച്ചത് ആര്?

    ഉത്തരം: വി. ഡി. സവർക്കർ.

  15. ചോദ്യം: വിപ്ലവത്തിന് ശേഷം ബ്രിട്ടീഷുകാർ ബഹാദൂർ ഷാ രണ്ടാമനെ നാടുകടത്തിയത് എങ്ങോട്ടാണ്?

    ഉത്തരം: റങ്കൂണിലേക്ക് (മ്യാൻമർ).

  16. ചോദ്യം: ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിച്ച നിയമം ഏത്?

    ഉത്തരം: Government of India Act, 1858.

  17. ചോദ്യം: ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആരായിരുന്നു?

    ഉത്തരം: കാനിംഗ് പ്രഭു (Lord Canning).

  18. ചോദ്യം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏത്?

    ഉത്തരം: 1885 ഡിസംബർ 28 (സ്ഥാപകൻ: എ.ഒ. ഹ്യൂം, സ്ഥലം: ബോംബെ, ആദ്യ പ്രസിഡന്റ്: ഡബ്ല്യു.സി. ബാനർജി).

  19. ചോദ്യം: 'ഇന്ത്യയുടെ വൃദ്ധപിതാവ്' (Grand Old Man of India) എന്നറിയപ്പെടുന്നത് ആര്?

    ഉത്തരം: ദാദാഭായ് നവറോജി.

  20. ചോദ്യം: ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ്?

    ഉത്തരം: ദാദാഭായ് നവറോജി.

  21. ചോദ്യം: 1866-ൽ ലണ്ടനിൽ 'ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ' (East India Association) സ്ഥാപിച്ചത് ആര്?

    ഉത്തരം: ദാദാഭായ് നവറോജി.

  22. ചോദ്യം: ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഏത് പ്രധാന സിദ്ധാന്തമാണ് 'Poverty and Un-British Rule in India' വഴി അവതരിപ്പിക്കപ്പെട്ടത്?

    ഉത്തരം: ചോർച്ചാ സിദ്ധാന്തം (Drain of Wealth Theory / Economic Drain Theory).

  23. ചോദ്യം: 'Poverty and Un-British Rule in India' എന്ന പ്രശസ്തമായ പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ്?

    ഉത്തരം: 1901 (രചന: ദാദാഭായ് നവറോജി).

  24. ചോദ്യം: ബംഗാൾ വിഭജനം പ്രഖ്യാപിച്ച ബ്രിട്ടീഷ് വൈസ്രോയി ആരാണ്?

    ഉത്തരം: കഴ്സൺ പ്രഭു (Lord Curzon).

  25. ചോദ്യം: ബംഗാൾ വിഭജനത്തെ തുടർന്ന് ആരംഭിച്ച പ്രധാന സമരം ഏത്?

    ഉത്തരം: സ്വദേശി പ്രസ്ഥാനവും ബഹിഷ്കരണ പ്രസ്ഥാനവും (Swadeshi and Boycott Movement).

  26. ചോദ്യം: സ്വദേശി പ്രസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന്, എവിടെ വെച്ച്?

    ഉത്തരം: 1905 ഓഗസ്റ്റ് 7-ന് കൽക്കട്ട ടൗൺ ഹാളിൽ വെച്ച്.

  27. ചോദ്യം: ബംഗാൾ വിഭജനം റദ്ദാക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?

    ഉത്തരം: ഹാർഡിഞ്ച് പ്രഭു (Lord Hardinge).

  28. ചോദ്യം: ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് ചക്രവർത്തി ആര്?

    ഉത്തരം: ജോർജ്ജ് അഞ്ചാമൻ (King George V).

  29. ചോദ്യം: ബംഗാൾ വിഭജനം റദ്ദാക്കിയ (പിൻവലിച്ച) വർഷം ഏത്?

    ഉത്തരം: 1911.

  30. ചോദ്യം: വിഭജനം റദ്ദാക്കിയതിനെ തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം എങ്ങോട്ടാണ് മാറ്റിയത്?

    ഉത്തരം: കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് (1911-ൽ).

  31. ചോദ്യം: ഇന്ത്യൻ ദേശീയതയുടെ / നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

    ഉത്തരം: രാജാ റാം മോഹൻ റോയ് (Raja Ram Mohan Roy).

  32. ചോദ്യം: 'ഇന്ത്യൻ അശാന്തിയുടെ പിതാവ്' (Father of Indian Unrest) എന്ന് വിളിക്കപ്പെട്ടത് ആര്?

    ഉത്തരം: ബാല ഗംഗാധര തിലക്.

  33. ചോദ്യം: ഇന്ത്യയുടെ വന്ദ്യ വയോധിക (Grand Old Lady of India) എന്നറിയപ്പെടുന്നത് ആര്?

    ഉത്തരം: അരുണ ആസഫ് അലി.

  34. ചോദ്യം: ഭഗത് സിംഗ്, രാജ്ഗുരു, സുഖദേവ് എന്നിവരെ തൂക്കിലേറ്റിയത് എന്നാണ്?

    ഉത്തരം: 1931 മാർച്ച് 23.

  35. ചോദ്യം: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (HSRA) എന്ന സംഘടന 1928-ൽ സ്ഥാപിച്ചത് ആര്?

    ഉത്തരം: ചന്ദ്രശേഖർ ആസാദ്.

  36. ചോദ്യം: ഭഗത് സിംഗിന്റെ പ്രശസ്തമായ മുദ്രാവാക്യം ഏതാണ്?

    ഉത്തരം: ഇൻക്വിലാബ് സിന്ദാബാദ്.

  37. ചോദ്യം: 1929 ഏപ്രിൽ 8-ന് ഡൽഹിയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞത് ആര്?

    ഉത്തരം: ഭഗത് സിംഗ്, ബടുകേശ്വർ ദത്ത്.

  38. ചോദ്യം: 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' (Freedom at Midnight) എന്ന പ്രശസ്തമായ ചരിത്ര കൃതി രചിച്ചത് ആര്?

    ഉത്തരം: ലാറി കോളിൻസ്, ഡൊമിനിക് ലാപിയർ.

  39. ചോദ്യം: "സ്വരാജ് എന്റെ ജന്മാവകാശമാണ്; ഞാൻ അത് നേടുക തന്നെ ചെയ്യും" എന്ന പ്രസിദ്ധ വാക്കുമായി ബന്ധപ്പെട്ട നേതാവ് ആര്?

    ഉത്തരം: ബാലഗംഗാധര തിലക്.

  40. ചോദ്യം: കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള പിളർപ്പ് നടന്ന സമ്മേളനം ഏത്?

    ഉത്തരം: 1907-ലെ സൂറത്ത് സമ്മേളനം.

  41. ചോദ്യം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര്?

    ഉത്തരം: അലൻ ഒക്ടേവിയൻ ഹ്യൂം (A.O. Hume).

  42. ചോദ്യം: ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് എന്നാണ്?

    ഉത്തരം: 1915 ജനുവരി 9.

  43. ചോദ്യം: ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അല്ലെങ്കിൽ ഉപ്പുസത്യാഗ്രഹത്തെ "ചായക്കോപ്പയിലെ കൊടുങ്കാറ്റ്" (Storm in a teacup) എന്ന് വിശേഷിപ്പിച്ചത് ആര്?

    ഉത്തരം: ഇർവിൻ പ്രഭു (Lord Irwin).

  44. ചോദ്യം: ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത് ആരാണ്?

    ഉത്തരം: മോത്തിലാൽ നെഹ്‌റു.

  45. ചോദ്യം: ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എപ്പോൾ?

    ഉത്തരം: 1919 ഏപ്രിൽ 13.

  46. ചോദ്യം: ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര്?

    ഉത്തരം: ജനറൽ റെജിനാൾഡ് ഡയർ.

  47. ചോദ്യം: ജാലിയൻവാലാബാഗ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ ഏത്?

    ഉത്തരം: ഹണ്ടർ കമ്മീഷൻ.

  48. ചോദ്യം: ചൗരി ചൗറാ സംഭവം നടന്നത് ഏത് വർഷം?

    ഉത്തരം: 1922 ഫെബ്രുവരി 4.

  49. ചോദ്യം: ആദ്യമായി “പൂർണ്ണ സ്വരാജ് ദിനം” ആചരിച്ചത് ഏത് തീയതിയിലാണ്?

    ഉത്തരം: 1930 ജനുവരി 26.

  50. ചോദ്യം: 1931-ൽ കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ച സ്വരാജ് പതാക രൂപകൽപ്പന ചെയ്തതാര്?

    ഉത്തരം: പിംഗളി വെങ്കയ്യ (Pingali Venkayya).

  51. ചോദ്യം: സ്വരാജ് പതാകയിലെ ചർക്കയ്ക്ക് പകരം ഇപ്പോഴത്തെ ദേശീയ പതാകയിൽ ഉൾപ്പെടുത്തിയത് എന്താണ്?

    ഉത്തരം: അശോകചക്രം (24 അഴികളുള്ള ധർമ്മചക്രം).

  52. ചോദ്യം: ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഭരണഘടനാ നിർമ്മാണ സഭ ഔദ്യോഗികമായി അംഗീകരിച്ചത് എന്ന്?

    ഉത്തരം: 1950 ജനുവരി 24.

  53. ചോദ്യം: 1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷനായത് ആര്?

    ഉത്തരം: ജവഹർലാൽ നെഹ്റു.

  54. ചോദ്യം: സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രധാന സമ്മേളനം ഏത്?

    ഉത്തരം: 1938-ലെ ഹരിപുര സമ്മേളനം.

  55. ചോദ്യം: കോൺഗ്രസിൽ നിന്ന് രാജിവച്ച ശേഷം സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച സംഘടന ഏത്?

    ഉത്തരം: ഫോർവേഡ് ബ്ലോക്ക്.

  56. ചോദ്യം: “നിങ്ങൾ എനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്ന ആഹ്വാനവുമായി ബന്ധപ്പെട്ട നേതാവ് ആര്?

    ഉത്തരം: സുഭാഷ് ചന്ദ്രബോസ്.

  57. ചോദ്യം: 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു?

    ഉത്തരം: "Do or Die" — “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”.

  58. ചോദ്യം: ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എവിടെയാണ്?

    ഉത്തരം: ബോംബെയിലെ ഗ്വാലിയ ടാങ്ക് മൈതാനത്ത് (ആഗസ്റ്റ് ക്രാന്തി മൈതാനം).

  59. ചോദ്യം: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത് ഏത് വർഷം?

    ഉത്തരം: 1947 ജൂലൈ 18.

  60. ചോദ്യം: ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?

    ഉത്തരം: എ.കെ. ഗോപാലൻ (എ.കെ.ജി).

  61. ചോദ്യം: 'സ്വദേശാഭിമാനി' പത്രത്തിന്റെ സ്ഥാപകനും ഉടമയും ആരായിരുന്നു?

    ഉത്തരം: വക്കം മൗലവി.

  62. ചോദ്യം: തിരുവിതാംകൂറിലെ 'ഝാൻസി റാണി' എന്നറിയപ്പെടുന്നത് ആര്?

    ഉത്തരം: അക്കമ്മ ചെറിയാൻ.

  63. ചോദ്യം: ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏതാണ്?

    ഉത്തരം: 1721.

  64. ചോദ്യം: 1921-ലെ മലബാർ കലാപകാലത്ത് നടന്ന ദാരുണമായ 'വാഗൺ ട്രാജഡി' സംഭവം എന്നാണ് ഉണ്ടായത്?

    ഉത്തരം: 1921.

  65. ചോദ്യം: വൈക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നാഗർകോവിലിൽ നിന്ന് വൈക്കത്തേക്ക് 'സവർണ്ണ ജാഥ' നയിച്ചത് ആര്?

    ഉത്തരം: മന്നത്ത് പത്മനാഭൻ.

  66. ചോദ്യം: കീഴരിയൂർ ബോംബ് കേസിലെ ഒന്നാം പ്രതി ആരായിരുന്നു?

    ഉത്തരം: ഡോ. കെ.ബി. മേനോൻ.

  67. ചോദ്യം: “Gandhi” സിനിമ സംവിധാനം ചെയ്തത് ആര്?

    ഉത്തരം: റിച്ചാർഡ് അറ്റൻബറോ (Richard Attenborough).

  68. ചോദ്യം: “Gandhi” സിനിമയിൽ ഗാന്ധിജിയുടെ വേഷം അവതരിപ്പിച്ചത് ആര്?

    ഉത്തരം: ബെൻ കിങ്സ്ലി (Ben Kingsley).

  69. ചോദ്യം: ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് സ്വാതന്ത്ര്യദിനാഘോഷം എന്നായിരുന്നു?

    ഉത്തരം: ജനുവരി 26.

  70. ചോദ്യം: ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ "ജോവാൻ ഓഫ് ആർക്ക്" എന്നറിയപ്പെടുന്നത് ആര്?

    ഉത്തരം: ഝാൻസിറാണി.

  71. ചോദ്യം: സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത് ആര്?

    ഉത്തരം: സി. ആർ. ദാസ്.

  72. ചോദ്യം: ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്?

    ഉത്തരം: മാഡം ഭിക്കാജി കാമ.

  73. ചോദ്യം: "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറ ഇട്ടു; അമൃതസര് അത് ഇളക്കിയിരിക്കുന്നു" എന്ന് പ്രസ്താവിച്ചത് ആര്?

    ഉത്തരം: ഗാന്ധിജി.

  74. ചോദ്യം: ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് ആര്?

    ഉത്തരം: ജ്യോതിറാവു ഫുലെ.

  75. ചോദ്യം: കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്?

    ഉത്തരം: മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്.

  76. ചോദ്യം: പഞ്ചാബിലെ നൗജവാൻ ഭാരത് സഭ സ്ഥാപിച്ചതാര്?

    ഉത്തരം: ഭഗത് സിംഗ്.

  77. ചോദ്യം: ജാലിയൻവാലാബാഗ് കൂട്ടക്കൊല സമയത്ത് പഞ്ചാബ് ഗവർണർ ആരായിരുന്നു?

    ഉത്തരം: മൈക്കിൾ ഒ ഡയർ.

  78. ചോദ്യം: "വൈഷ്ണവ ജനതോ തേനെ കഹിയെ" ഈ ഗാനം എഴുതിയത് ആര്?

    ഉത്തരം: നരസിംഹ മേത്ത.

  79. ചോദ്യം: ഗാന്ധിജി ഇന്ത്യയിൽ സ്ഥാപിച്ച ആദ്യ ആശ്രമത്തിന്റെ പേരെന്ത്?

    ഉത്തരം: സബർമതി ആശ്രമം.

  80. ചോദ്യം: നെഹ്റുവിന്റെ വിദേശനയം ഏത് പേരിലാണ് അറിയപ്പെടുന്നത്?

    ഉത്തരം: ചേരിചേരാനയം.

  81. ചോദ്യം: ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?

    ഉത്തരം: കീർത്തി മന്ദിർ.

  82. ചോദ്യം: 'പുലയരാജാവ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?

    ഉത്തരം: അയ്യങ്കാളി.

  83. ചോദ്യം: ഇന്ത്യയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്നത് ആര്?

    ഉത്തരം: ഇന്ദിരാഗാന്ധി.

  84. ചോദ്യം: ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ആര്?

    ഉത്തരം: മഹാത്മാ ഗാന്ധി.

  85. ചോദ്യം: നെഹ്റു തന്റെ മകൾ ഇന്ദിരക്ക് എഴുതിയ കത്തുകളുടെ സമാഹാര പുസ്തകത്തിന്റെ പേരെന്ത്?

    ഉത്തരം: ഒരച്ഛൻ മകൾക്കയച്ച കത്തുകൾ.

  86. ചോദ്യം: ശാന്തിനികേതൻ (Santiniketan) സ്ഥാപിച്ചത് ആര്?

    ഉത്തരം: ദേവേന്ദ്രനാഥ ടാഗോർ (1863-ൽ).

  87. ചോദ്യം: ജവഹർലാൽ നെഹ്റുവിന്റെ സെക്രട്ടറിയായിരുന്ന മലയാളി ആര്?

    ഉത്തരം: എം.ഒ. മത്തായി.

  88. ചോദ്യം: 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' (India Wins Freedom) എന്ന കൃതി ആരുടേതാണ്?

    ഉത്തരം: മൗലാനാ അബുൽ കലാം ആസാദ്.

  89. ചോദ്യം: "ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?

    ഉത്തരം: ഝാൻസി റാണി.

  90. ചോദ്യം: നമ്മുടെ ദേശീയ ഗാനമായ 'ജനഗണമന'യുടെ ഈണം ചിട്ടപ്പെടുത്തിയതാര്?

    ഉത്തരം: രാം സിംഗ് ഠാക്കൂർ.

  91. ചോദ്യം: 'വന്ദേമാതരം' (Vande Mataram) ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?

    ഉത്തരം: അരവിന്ദ് ഘോഷ്.

  92. ചോദ്യം: അഖിലേന്ത്യാ ഹരിജൻ സമാജം സ്ഥാപിച്ചത് ആരാണ്?

    ഉത്തരം: ഗാന്ധിജി.

  93. ചോദ്യം: 'നാഷണൽ ഹെറാൾഡ്' പത്രം ആരംഭിച്ചത് ആര്?

    ഉത്തരം: ജവഹർലാൽ നെഹ്റു.

  94. ചോദ്യം: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രി ആരാണ്?

    ഉത്തരം: സർദാർ വല്ലഭായി പട്ടേൽ.

  95. ചോദ്യം: ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചത് എവിടെയായിരുന്നു?

    ഉത്തരം: ആഗാഖാൻ കൊട്ടാരം.

  96. ചോദ്യം: "ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി" എന്നറിയപ്പെടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കവി ആരാണ്?

    ഉത്തരം: വള്ളത്തോൾ നാരായണമേനോൻ.

  97. ചോദ്യം: ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ആദ്യമായി പ്രസിദ്ധീകരിച്ച പത്രം ഏത്?

    ഉത്തരം: തത്വബോധിനി.

  98. ചോദ്യം: മഹാത്മജിയുടെ ആത്മകഥ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?

    ഉത്തരം: മഹാദേവ് ദേശായ്.

  99. ചോദ്യം: നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആരാണ്?

    ഉത്തരം: പൈഡിമർരി വെങ്കട സുബ്ബറാവു.

  100. ചോദ്യം: ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി ആരാണ്?

    ഉത്തരം: ശ്രീ നാരായണ ഗുരു.