Aksharamuttam Quiz 2026 / Aksharamuttam Quiz PDF DOWNLOAD 2026 / Aksharamuttam Quiz In Malayalam 2026 /Aksharamuttam quiz

Aksharamuttam Quiz 2026 / Aksharamuttam Quiz PDF DOWNLOAD 2026 / Aksharamuttam Quiz In Malayalam 2026 /Aksharamuttam quiz


  • 1. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന, ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഭ്രമയുഗം എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഹോറർ ത്രില്ലർ ചലച്ചിത്രം സംവിധാനം ചെയ്തത് ആര്?

    Answer: രാഹുൽ സദാശിവൻ

  • 2. പ്രസവത്തിനും കുഞ്ഞുങ്ങളെ വളർത്താനും ജീവിക്കാൻ പ്രാപ്തരാക്കുന്നതിനും എട്ടുമാസത്തോളം ഭക്ഷണം ഉപേക്ഷിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സസ്തനി ഏതാണ്?


    • Answer: ധ്രുവക്കരടി (Polar Bear)

  • 3. ഇതിഹാസ ഫുട്ബോൾ താരം ഐ.എം വിജയന്റെ പേരിൽ ഫുട്ബോൾ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ എവിടെയാണ്?


    • Answer: ലാലൂർ

  • 4. സെൻസസ് സംബന്ധമായ സംശയങ്ങൾക്കും വിവരങ്ങൾ അറിയുന്നതിനും കേന്ദ്രസർക്കാർ പുറത്തിറക്കിയ ടോൾഫ്രീ നമ്പർ?


    • Answer: 1855

  • 5. ലോക മടിദിനം ഏത് ദിവസമാണ്?


    • Answer: ആഗസ്റ്റ് 10

  • 6. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി നിലവിൽ വരുന്നത് കോഴിക്കോട് ഏത് സ്ഥലത്താണ്?


    • Answer: ചേവായൂർ

  • 7. മനുഷ്യനെ അവസാനമായി ചന്ദ്രനിൽ ഇറക്കിയ നാസയുടെ ചാന്ദ്രദൗത്യം ഏതാണ്?


    • Answer: അപ്പോളോ 17

  • 8. ആവർത്തനപ്പട്ടികയിൽ പ്രകൃതിദത്തമായി ഏറ്റവും കൂടുതൽ സ്ഥിരതയുള്ള ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ്?


    • Answer: Tin - Sn (വെളുത്തീയം)

  • 9. 2026 ഫിഫ ലോകകപ്പിന്റെ മൂന്ന് ഭാഗ്യചിഹ്നങ്ങളിൽ അമേരിക്കയെ പ്രതിനിധീകരിച്ച കഴുകന്റെ പേരെന്താണ്?


    • Answer: ക്ലച്ച്

  • 10. മഴ പെയ്യുമ്പോൾ മണ്ണിൽനിന്ന് അനുഭവപ്പെടുന്ന പെടികോർ (Petrichor) ഗന്ധത്തിന് പ്രധാനമായും കാരണമാകുന്ന ജൈവസംയുക്തം ഏത്?


    • Answer: ജിയോസ്മിൻ (Geosmin)

  • 11. ഉറക്കഹോർമോൺ എന്നറിയപ്പെടുന്ന മെലടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഏത് ഗ്രന്ഥിയാണ്?


    • Answer: പീനിയൽ ഗ്രന്ഥി (Pineal Gland)

  • 12. കോഡിങ്, വിഷ്വൽ മീഡിയ, ഫൗണ്ടേഷൻ മോഡലുകൾ എന്നിവയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അടുത്ത തലമുറ നിർമ്മിത ബുദ്ധി പ്രൊജക്റ്റുകൾക്ക് 'അവൊക്കാഡോ', 'മാംഗോ', 'വാട്ടർമെലൺ' തുടങ്ങിയ പേരുകൾ നൽകിയ പ്രമുഖ ടെക് കമ്പനി ഏതാണ്?


    • Answer:META

  • 13. 1947-ൽ കമ്പ്യൂട്ടറിനുള്ളിൽ കുടുങ്ങിക്കിടന്ന ശലഭങ്ങളെ കണ്ടെത്തിയതിലൂടെ 'debugging' (ഡീബഗ്ഗിംഗ്) എന്ന പദം ജനപ്രിയമാക്കിയ കമ്പ്യൂട്ടർ ശാസ്ത്രജ്ഞ ആര്?


    • Answer: ഗ്രേസ് ഹോപ്പർ (ഹാർവാർഡ് മാർക്ക് II കമ്പ്യൂട്ടറിലാണ് ഈ നിശലഭങ്ങൾ കുടുങ്ങിക്കിടന്നത്)

  • 14. ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളിൽ മികച്ച പ്രകടനത്തിലൂടെ ഫുട്ബോൾ പ്രേമികളുടെ മനസ് കവർന്ന ആഫ്രിക്കൻ രാജ്യമായ ഡിആർ കോംഗോയുടെ തലസ്ഥാനം ഏതാണ്?


    • Answer: കിൻഷാസ

  • 15. ദിനോസറുകളുടെ വംശനാശത്തിന് കാരണമായ ഉൽക്കാപതനത്താൽ മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ രൂപപ്പെട്ട കൂറ്റൻ ഗർത്തമേത്?


    • Answer: ചിക്സലുബ് ഗർത്തം (66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഈ ഗർത്തം ഭൂമിയിലാണ്)

  • 16. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ലണ്ടനിൽ നിന്നും (The Indian Sociologist) പ്രസിദ്ധീകരണം ആരംഭിച്ചതാര്?


    • Answer: ശ്യാംജി കൃഷ്ണവർമ്മ

  • 17. സിന്ധുനദീസംസ്കാരത്തിലെ പ്രധാന നഗരമായ ഹാരപ്പ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്തിരുന്നത്?


    • Answer: രാവി (Ravi)

  • 18. 1868-ലെ സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ വർണ്ണരാജി (spectrum) പഠനവിധേയമാക്കിയപ്പോൾ ആദ്യമായി സാന്നിധ്യം തിരിച്ചറിഞ്ഞ മൂലകമേത്?


    • Answer: ഹീലിയം (ഗ്രീക്ക് ഭാഷയിൽ 'സൂര്യൻ' എന്ന് അർത്ഥം വരുന്ന 'ഹീലിയോസ്' എന്ന പദത്തിൽ നിന്നാണ് പേര്)

  • 19. 1907-ൽ ലിയോ ബെബെയ്ക്ലാൻഡ് കണ്ടെത്തിയ ലോകത്തിലെ ആദ്യത്തെ പൂർണ്ണ കൃത്രിമ പ്ലാസ്റ്റിക് ഏത്?


    • Answer: ബെക്ലൈറ്റ് / ബെഡ്ലൈറ്റ് (ആദ്യത്തെ സിന്തറ്റിക് പ്ലാസ്റ്റിക് ആണിത്)

  • 20. ഔദ്യോഗിക പതാകയിൽ കപ്പൽച്ചേതത്തിന്റെ ചിത്രമുള്ള രാജ്യം ഏതാണ്?


    • Answer: BERMUDA

  • 21. 2026 ആഗസ്റ്റിൽ ഓസ്ട്രേലിയയെ സ്വന്തം മണ്ണിൽ (ഡാർവിൻ ടെസ്റ്റ്) ചരിത്രത്തിലാദ്യമായി പരാജയപ്പെടുത്തിയപ്പോൾ ബംഗ്ലാദേശിനായി 9 വിക്കറ്റുകൾ നേടി പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ആര്?


    • Answer: ഹസൻ മഹമൂദ്

  • 22. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മലയാളി താരം ആരാണ്?


    • Answer: സഞ്ജു സാംസൺ

  • 23. കൊച്ചി തുറമുഖത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് ആര്?


    • Answer: റോബർട്ട് ബ്രിസ്ടോ

  • 24. സൗരയൂഥത്തിലെ ഏറ്റവും ചൂടുള്ള ഗ്രഹം ഏതാണ്?


    • Answer:  Venus/ശുക്രൻ]

  • 25. സ്കോട്ടിഷ് മിഷനറിയും ജീവശാസ്ത്രജ്ഞനുമായ ഹെൻറി ഡ്രമ്മണ്ടിന്റെ 'ഗ്രേറ്റസ്റ്റ് തിങ് ഇൻ ദ വേൾഡ്' എന്ന 19-ാം നൂറ്റാണ്ടിലെ പ്രശസ്തമായ പ്രസംഗത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് 'സുപ്രീം ഗിഫ്റ്റ്' എന്ന പുതിയ പുസ്തകം രചിച്ചത് ആര്?


    • Answer: പൗലോ കൊയ്ലോ

  • 26. ഡൽഹിയിലെ ചെങ്കോട്ട (Red Fort) പണികഴിപ്പിച്ച മുഗൾ ചക്രവർത്തി ആര്?


    • Answer: ഷാജഹാൻ

  • 27. ആധുനിക ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം ഏതാണ്?


    • Answer: ഹൈഡ്രജൻ

  • 1. സ്മാർട്ട്ഫോണിലോ കമ്പ്യൂട്ടറിലോ ബ്രൗസർ തുറന്ന് എന്തെങ്കിലും തിരയുമ്പോൾ സ്ക്രീനിന്റെ മുകളിൽ കാണുന്ന മൂന്ന് കുഞ്ഞക്ഷരങ്ങൾ ഏവ?


    • Answer: www (വേൾഡ് വൈഡ് വെബ് - World Wide Web)

  • 2. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങളിലൊന്നായി ലേഖനത്തിൽ വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?


    • Answer: വേൾഡ് വൈഡ് വെബ് (www)

  • 3. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കമ്പ്യൂട്ടറുകളെയും ഫോണുകളെയും സർവറുകളെയും കേബിളുകൾ, ഫൈബർ ഒപ്റ്റിക് ശൃംഖലകൾ, വയർലെസ് സംവിധാനങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവയിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മഹാത്യായ ശൃംഖലയുടെ പേരെന്താണ്?


    • Answer: ഇന്റർനെറ്റ്

  • 4. വേൾഡ് വൈഡ് വെബ് (www) എന്ന വിപ്ലവകരമായ ആശയം ആരുടെ മനസ്സിലാണ് ഉദിച്ചത്?


    • Answer: സ്വിറ്റ്സർലൻഡിലെ സെൺ (CERN) എന്ന പ്രശസ്ത അറ്റോമിക് ഗവേഷണ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ സർ ടിം ബർണേഴ്സ് ലീയുടെ (Sir Tim Berners-Lee) മനസ്സിൽ

  • 5. സർ ടീം ബർണേഴ്സ് ലീ ഏത് വർഷമാണ് സെൺ (CERN) എന്ന ഗവേഷണ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്നത്?


    • Answer: 1989-ൽ

  • 6. HTML-ന്റെ പൂർണ്ണരൂപം എന്താണ്?


    • Answer: Hyper Text Markup Language

  • 7. URL-ന്റെ പൂർണ്ണരൂപം എന്താണ്? അത് എന്തിനാണ് ഉപയോഗിക്കുന്നത്?


    • Answer: Uniform Resource Locator

  • 8. HTTP-ന്റെ പൂർണ്ണരൂപം എന്താണ്?


    • Answer: HyperText Transfer Protocol

  • 9. വേൾഡ് വൈഡ് വെബ് എപ്പോഴാണ് പൊതുജനങ്ങൾക്കായി ലഭ്യമായത്?


    • Answer: 1991 ആഗസ്റ്റ് 6-ന്

  • 10. സെൺ (CERN) ഈ സാങ്കേതികവിദ്യ റോയൽറ്റിയില്ലാതെ എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചത് എപ്പോഴാണ്?


    • Answer: 1993 ഏപ്രിൽ 30-ന്

  • 11. വെബിന്റെ ഏറ്റവും വലിയ കരുത്ത് എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?


    • Answer: ഹൈപ്പർലിങ്കുകൾ (Hyperlinks)

  • 12. ലോകത്തിൽ ഏറ്റവും കൂടുതൽ TIME ZONE ഉള്ള രാജ്യം ഏതാണ്?


    • Answer: ഫ്രാൻസ് (12 TIME ZONEകൾ)

  • 13. ടെലിവിഷനിലൂടെ ആദ്യമായി പരസ്യം ചെയ്യപ്പെട്ട കുട്ടികളുടെ കളിപ്പാട്ടം ഏതാണ്?


    • Answer: മിസ്റ്റർ പൊട്ടാറ്റോ ഹെഡ് (Mr. Potato Head - 1952)

  • 14. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏവ?


    • Answer: ചൈനയും റഷ്യയും (രണ്ടും 14-വീതം രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്നു)

  • 15. ഒരു വാക്കിന് പരസ്പരവിരുദ്ധമായ രണ്ട് അർത്ഥങ്ങൾ വരുന്ന വാക്കുകളെ ഇംഗ്ലീഷ് വ്യാകരണത്തിൽ എന്ത് വിളിക്കുന്നു?


    • Answer: കോൺട്രാണിംസ് (Contronyms) അല്ലെങ്കിൽ ഓട്ടോ-ആന്റണിംസ് (Auto-antonyms)

  • 16. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ആദ്യമായി ചിത്രീകരിച്ച സംഗീത വീഡിയോ ഏത് പാട്ടിന്റേതാണ്?


    • Answer: കനേഡിയൻ ഗായകൻ ക്രിസ് ഹാഡ്ഫീൽഡിന്റെ 'സ്പേസ് ഒഡിസി' (Space Oddity - ഡേവിഡ് ബോവിയുടെ ഗാനം)

  • 17. സ്വന്തം അക്ഷത്തിൽ തിരിയാൻ എടുക്കുന്ന സമയം അതിന് സൂര്യനെ വലംവെക്കാൻ എടുക്കുന്ന സമയത്തേക്കാൾ കൂടിയതായതിനാൽ ഒരു വർഷത്തേക്കാൾ ദൈർഘ്യമുള്ള ഒരു ദിവസം ഉള്ള ഗ്രഹം ഏത്?


    • Answer: ശുക്രൻ (Venus)

  • 18. ലോകത്തിലെ ഏറ്റവും പഴയതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ ബാങ്ക് ഏതാണ്?


    • Answer: ബാങ്ക ഡെൽ മോർസി ഡി സിയേന (Banca Monte dei Paschi di Siena - ഇറ്റലി, 1472-ൽ സ്ഥാപിതമായി)

  • 19. ആൽബർട്ട് ഐൻസ്റ്റീൻ 'Spooky action at a distance' എന്ന് വിശേഷിപ്പിച്ച ക്വാണ്ടം പ്രതിഭാസത്തിന്റെ പേരെന്താണ്?


    • Answer: ക്വാണ്ടം എൻടാംഗിൾമെന്റ് (Quantum Entanglement)

  • 20. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയിലെ ഏറ്റവും വലിയ ഒറ്റ ജീവി (Largest single living organism) ഏതാണ്?


    • Answer: ആർമില്ലേറിയ ഓസ്റ്റോയ അഥവാ ഹണീ ഫംഗസ് (അമേരിക്കയിലെ ഒറിഗണിൽ 2384 ഏക്കറിലായി പടർന്നു കിടക്കുന്ന ഒരു ഭീമൻ കൂൺ വർഗ്ഗമാണിത്)

  • 21. സ്പെയിനിന്റെ ദേശീയ ഗാനമായ 'മർച്ച റിയലിന്' (Marcha Real) ഉള്ള ഒരു വലിയ പ്രത്യേകത എന്താണ്?


    • Answer: ഈ ദേശീയ ഗാനത്തിന് ഔദ്യോഗികമായി വരികളില്ല (സംഗീതം മാത്രമേയുള്ളൂ)

  • 22. ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്നതും എന്നാൽ ഒരാൾക്ക് പോലും ജീവഹാനി സംഭവിക്കാത്തതുമായ യുദ്ധം (335 Years' War) ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?


    • Answer: നെതർലാൻഡ്സും സില്ലി ദ്വീപുകളും (1651 മുതൽ 1986 വരെയാണ് ഈ യുദ്ധം ഔദ്യോഗികമായി നിലനിന്നത്)


  • 1. 1784-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാട്ടം നയിച്ച പ്രമുഖ ഗോത്രവർഗ നേതാവ്?


    • Answer: തീൽക്കാ മാഞ്ചി (1750–1785) (സായുധ കലാപത്തിനായി ബീഹാറിലെ ഗേൽപൂർ മേഖലയിൽ സാന്താൾ, പഹാരിയ ഗോത്രവിഭാഗങ്ങളെ സംഘടിപ്പിച്ചു. ആദരസൂചകമായി 1991-ൽ ഗേൽപൂർ സർവ്വകലാശാലയെ 'തീൽക്കാ മാഞ്ചി ഗേൽപൂർ യൂണിവേഴ്സിറ്റി' എന്ന് പുനർനാമകരണം ചെയ്തു)

  • 2. പഴശ്ശിരാജാവിന്റെ സൈന്യത്തിലെ കുറിച്യവിഭാഗം തലവനും 1802-ൽ വയനാട്ടിലെ പനമരം കോട്ട പിടിച്ചെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതുമായ ഗോത്രവർഗ പോരാളി?


    • Answer: തലയ്ക്കൽ ചന്തു (1805-ൽ ബ്രിട്ടീഷുകാർ ഇദ്ദേഹത്തെ പിടികൂടി വധിച്ചു)

  • 3. പഴശ്ശിരാജാവിനു ശേഷം വയനാട്ടിൽ ബ്രിട്ടീഷ് ചൂഷണത്തിനെതിരെ 1812-ൽ കുറിച്യ, കുരുചുമ ഗോത്രവർഗ വിഭാഗങ്ങളെ ഒത്തുമിപ്പിച്ച് 'കുറിച്യ ലഹള'യ്ക്ക് നേതൃത്വം നൽകിയ പ്രധാന നേതാവ്?


    • Answer: രാമൻ നമ്പി

  • 4. 1829 മുതൽ 1833 വരെ മേഘാലയയിലെ ഖാസി കുന്നുകളിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത്?


    • Answer: തിരോട്ട് സിങ് (1802–1835) (മേഘാലയയിലെ ഖാസി ഗോത്രവർഗക്കാരുടെ പരമാധികാരം സംരക്ഷിക്കാൻ പോരാടി)

  • 5. 1855-ൽ സാന്താൾ കലാപത്തിന് നേതൃത്വം നൽകിയ സഹോദരങ്ങൾ?


    • Answer: സിദ്ധു മുർമു, കാനു മുർമു

  • 6. പ്രദേശത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പുറത്തുനിന്ന് എത്തി, അവിടെയുള്ള തദ്ദേശീയ ജീവിവർഗങ്ങളെ ബാധിക്കുകയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്ന ജീവിവർഗങ്ങളെയാണ് ____ ?


    • Answer: Invasive Species (അധിനിവേശ ജീവിവർഗ്ഗങ്ങൾ)

  • 7. അന്തരീക്ഷത്തിലൂടെയുള്ള ജലവാഷ്പത്തിന്റെ ഗതാഗതം അളക്കുന്ന സൂചകമാണ് ---?


    • Answer: Integrated Vapor Transport (IVT)