Science Quiz Subdistrict Level Questions And Answers 2026 / Science Quiz In Malayalam 2026 / Science Quiz Pdf Malayalam
Share
Science Quiz Subdistrict Level Questions And Answers 2026 / Science Quiz In Malayalam 2026 / Science Quiz Pdf Malayalam
LP,UP,HS,HSS LEVEL
ഇലക്ട്രോണിന്റെ മാസ് എത്രയെന്ന് കണക്കാക്കപ്പെടുന്നു?
ഉത്തരം: 9.1 × 10⁻³¹
റോബർട്ട് മില്ലിക്കൻ കണ്ടെത്തിയ ഇലക്ട്രോണിന്റെ നെഗറ്റീവ് ചാർജ് എത്രയാണ്?
ഉത്തരം: 1.6 × 10-19 coulombs
ന്യൂട്രോൺ ആര്, എപ്പോഴാണ് കണ്ടെത്തിയത്?
ഉത്തരം: 1932-ൽ ജെയിംസ് ചാഡ്‌വിക്ക് (James Chadwick)
ന്യൂക്ലിയസിന്റെ യഥാർത്ഥ മാസ് പ്രോട്ടോണുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയ ശാസ്ത്രജ്ഞൻ ആര്?
ഉത്തരം: റുഥർഫോർഡ്
മൂലകങ്ങളുടെ ഗുണങ്ങൾ ആശ്രയിച്ചിരിക്കുന്നത് അറ്റോമിക നമ്പറിനെയാണെന്ന് എക്സ്റേ ഡിഫ്രാക്ഷൻ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത് ആര്?
ഉത്തരം: ഹെൻറി മോസ്ലി (Henry Moseley)
പീരിയോഡിക് ടേബിളിൽ എത്ര മൂലകങ്ങളാണ് നിലവിലുള്ളത്?
ഉത്തരം: 118 മൂലകങ്ങൾ
മാസ് സംരക്ഷണനിയമം (Law of conservation of mass) പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ആര്?
ഉത്തരം: ഫ്രഞ്ച് ശാസ്ത്രജ്ഞനായ അൻറോയ്ൻ ലാവോസിയെയർ (Antoine Lavoisier)
പീരിയോഡിക് ടേബിളിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?
ഉത്തരം: ഡിമിത്രി മെൻഡലീഫ് (Dmitri Mendeleev)
ആധുനിക പീരിയോഡിക് ടേബിളിന്റെ അടിസ്ഥാനം എന്താണ്?
ഉത്തരം: അറ്റോമിക നമ്പർ (Atomic Number)
ഹൈഡ്രജൻ കണ്ടുപിടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആര്?
ഉത്തരം: ഹെൻറി കാവൻഡിഷ് (Henry Cavendish)
ഹെൻറി കാവൻഡിഷ് ഹൈഡ്രജൻ കണ്ടുപിടിച്ച വർഷം ഏത്?
ഉത്തരം: 1766
ഓക്സിജൻ വാതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
ഉത്തരം: ജോസഫ് പ്രീസ്റ്റ്ലി (1774)
ഓക്സിജൻ എന്ന പേര് നൽകിയ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആര്?
ഉത്തരം: ലാവോസിയെയർ
അന്തരീക്ഷത്തിലെ ഏത് പാളിയുടെ ശോഷണത്തിനാണ് ക്ലോറോഫ്ലുറോകാർബണുകൾ കാരണമാകുന്നത്?
ഉത്തരം: ഓസോൺ പാളി
അന്താരാഷ്ട്ര ഓസോൺ ദിനമായി ആചരിക്കുന്നത് എന്നാണ്?
ഉത്തരം: സെപ്റ്റംബർ 16
ഓർഗാനിക് കെമിസ്ട്രി (Organic Chemistry) എന്ന പേര് നൽകിയത് ആര്?
ഉത്തരം: ജോൺസ് ജേക്കബ് ബെർസിലിയസ് (Jons Jacob Berzelius)
1856-ൽ മീഥെയ്ൻ നിർമ്മിച്ച ശാസ്ത്രജ്ഞൻ ആര്?
ഉത്തരം: ബർത്തലോട്ട് (Berthelot)
കല്ലൻ പൊക്കുടൻറെ ആത്മകഥയുടെ പേര് എന്ത്?
ഉത്തരം: 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം'
പല്ലിന്റെ പ്രധാന ഭാഗങ്ങൾ ഏവ? (പല്ലിന്റെ ഘടന ചിത്രവുമായി ബന്ധപ്പെട്ടത്)
ഉത്തരം: ദന്തമകുടം, ദന്തഗളം, ദന്തമൂലം
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?
ഉത്തരം: ഇനാമൽ
പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല ഏതാണ്?
ഉത്തരം: ഡെന്റൈൻ
ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം ഏത്?
ഉത്തരം: പെരികാർഡിയം
ആരോഗ്യമുള്ള ഒരു വ്യക്തിയുടെ സാധാരണ രക്തസമ്മർദ്ദം എത്രയാണ്?
ഉത്തരം: 120/80 mm Hg
ലോകഹൃദയദിനം ആചരിക്കുന്നത് എന്നാണ്?
ഉത്തരം: സെപ്റ്റംബർ 29
ധമനീഭിത്തിയിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന രോഗാവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?
ഉത്തരം: അതിരോസ്ക്ലീറോസിസ് (Atherosclerosis)
ആർ.ബി.സിയിലെ (RBC) വർണ്ണകം ഏത്?
ഉത്തരം: ഹീമോഗ്ലോബിൻ
ഇരുമ്പ് മുഖ്യഘടകമായ പ്രോട്ടീൻ ഏത്?
ഉത്തരം: ഹീമോഗ്ലോബിൻ
സ്ത്രീകളിലെയും പുരുഷന്മാരിലെയും സാധാരണ ഹീമോഗ്ലോബിൻറെ അളവ് എത്രയാണ്?
ഉത്തരം: സ്ത്രീകളിൽ 12-16 gm/dL രക്തവും, പുരുഷന്മാരിൽ 14-18 gm/dL രക്തവും
ഹീമോഗ്ലോബിന്റെ്റെ അളവ് കുറയുന്നത് എന്ത് രോഗാവസ്ഥയ്ക്ക് കാരണമാകുന്നു?
ഉത്തരം: അനീമിയ (Anemia)
രക്തത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ചുമാറ്റി മൂത്രം ഉത്പാദിപ്പിക്കുന്ന സൂക്ഷ്മ ഘടനകൾ ഏത് പേരിൽ അറിയപ്പെടുന്നു?
ഉത്തരം: നെഫ്രോണുകൾ (Nephrons)
അസ്ഥിഭാഗങ്ങൾ നശിക്കുകയും സുഷിരങ്ങൾ രൂപപ്പെട്ട് അസ്ഥികളുടെ കാഠിന്യം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു?
ഉത്തരം: ഓസ്റ്റിയോപൊറോസിസ് (Osteoporosis)
ശരീരത്തിന് പ്രതിരോധശക്തി നൽകുന്ന വ്യവസ്ഥ ചിലരിൽ തരുണാസ്ഥിയെയും സൈനോവിയൽ സ്മരത്തെയും നശിപ്പിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം ഏത്?
ഉത്തരം: റുമാറ്റോയ്‌ഡ് ആർത്രൈറ്റിസ് (Rheumatoid arthritis)
ഹൃദയമിടിപ്പ് ആരംഭിക്കുകയും, കൈകാലുകളും വിരലുകളും ലൈംഗിക അവയവങ്ങളും രൂപപ്പെടുകയും ചെയ്യുന്ന കാലയളവ് (ട്രൈമാസം) ഏതാണ്?
ഉത്തരം: ഒന്നാം ട്രൈമാസം (1 മുതൽ 3 മാസം വരെ)
തലമുടിയുടെയും ശരീര രോമങ്ങളുടെയും വളർച്ച, ഗർഭസ്ഥ ശിശുവിൻ്റെ ചലനം, കൺപോളകൾ തുറക്കൽ എന്നിവ നടക്കുന്ന കാലയളവ് ഏതാണ്?
ഉത്തരം: രണ്ടാം ട്രൈമാസം (4 മുതൽ 6 മാസം വരെ)
ശ്വാസകോശം പൂർണ്ണ വളർച്ചയെത്തുകയും ശരീരവലുപ്പവും ഭാരവും വർദ്ധിക്കുകയും ചെയ്യുന്ന കാലയളവ് ഏതാണ്?
ഉത്തരം: മൂന്നാം ട്രൈമാസം (7 മുതൽ 9 മാസം വരെ)
MTP-യുടെ പൂർണ്ണരൂപം എന്താണ്?
ഉത്തരം: Medical Termination of Pregnancy
പ്രസവിച്ച ഉടൻ ഉൽപാദിപ്പിക്കുന്ന ഇളംമഞ്ഞ നിറത്തിലുള്ള പാൽ അറിയപ്പെടുന്നത് എങ്ങനെ?
ഉത്തരം: കൊളോസ്ട്രം (Colostrum)
കേരള കാർഷിക സർവ്വകലാശാല (KAU) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഉത്തരം: മണ്ണുത്തി, തൃശൂർ
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (CTCRI) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഉത്തരം: ശ്രീകാര്യം, തിരുവനന്തപുരം
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (RRII) സ്ഥിതി ചെയ്യുന്നത് എവിടെയാണ് / കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഉത്തരം: കോട്ടയം (റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) / കാസർഗോഡ് (കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം)
Techs and Quiz